സംസ്ഥാനത്ത് ഇന്നും മഴ തുടരും; ചക്രവാതച്ചുഴി കേരളാ തീരത്ത് നിന്ന് അകലുന്നതിനാല്‍ നാളെയോടെ മഴ ദുര്‍ബലമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മഴ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisements

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയാണ് കേരളത്തിലെ മഴയ്ക്ക് കാരണം. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ചക്രവാതച്ചുഴി കേരളാ തീരത്ത് നിന്ന് അകലുന്നതിനാല്‍ നാളെയോടെ മഴ ദുര്‍ബലമാകുമെന്നാണ് നിലവിലെ നിരീക്ഷണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, 2022 ഏപ്രില്‍ 14 മുതല്‍ 18 വരെ കേരളത്തില്‍ 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം കാറ്റിനെ നേരിടാനുള്ള പൊതു ജാഗ്രത നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.