ന്യൂസ് ഡെസ്ക് : തിരുവനന്തപുരം നഗരഭാഗങ്ങളിൽ രാത്രി 9 മണിയോടെ ശക്തമായ മഴ ലഭിച്ചു. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉച്ചക്ക് ശേഷം ശക്തമായ മഴ ലഭിച്ചു. പാലാ, ഭരണങ്ങാനം, പൂഞ്ഞാർ , മേലുകാവ് , ഈരാറ്റുപേട്ട മേഖലകളിലെല്ലാം മഴ പെയ്തു.കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
Advertisements