തിരുവനന്തപുരം: നാലു ജില്ലകളില്‍ മാര്‍ച്ച് മൂന്നിന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.ഈ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണു പ്രവചനം.
Advertisements
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടും. ഇത് ശക്തിപ്രാപിച്ച് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി മാറിയേക്കാനാണ് സാധ്യത. ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമാണ് ചക്രവാതച്ചുഴി രൂപപ്പെടുക എന്നാണ് വിവരം.