തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുനമർദ്ദം അടുത്ത 2-3 ദിവസത്തിനുള്ളില്‍ പശ്ചിമ ബംഗാള്‍, ഒഡിഷ, തീരത്തിനു സമീപം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.
Advertisements
തുടർന്നുള്ള 3-4 ദിവസത്തിനുള്ളില്‍ കരയില്‍ പ്രവേശിച്ചു പശ്ചിമ ബംഗാള്‍, വടക്കൻ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴ തുടരും. വരും ദിവസങ്ങളില്‍ വടക്കൻ കേരളത്തില്‍ കൂടുതല്‍ മഴ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.