ഡൽഹി : ഉത്തരേന്ത്യയില്‍ പെയ്യുന്ന കനത്ത മഴയില്‍ ഉത്തര്‍പ്രദേശിലെ ഹിൻഡൻ നദി കരകവിഞ്ഞു. തുടര്‍ന്ന് സമീപത്തുള്ള യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന 400 ഓളം കാറുകള്‍ വെള്ളത്തില്‍ മുങ്ങി.ഗ്രെറ്റര്‍ നോയിഡയിലെ സുതിയാന ഗ്രാമത്തില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നൂറുകണക്കിന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന യാര്‍ഡിലാണ് വെള്ളം കയറിയിരിക്കുന്നത്.
വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കാറുകളുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഇവയെല്ലാം ഇൻഷുറൻസ് പ്രീമിയം അടയ്ക്കാത്തതിനെത്തുടര്‍ന്ന് പിടിച്ചെടുത്ത കാറുകളുമാണ്.കാറുകള്‍ സൂക്ഷിക്കുന്ന യാര്‍ഡില്‍ മാത്രമല്ല, നദിയോട് സമീപത്തുള്ള വീടുകളിലും വെള്ളംകയറിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നദിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അപകടമേഖലയില്‍ താമസിക്കുന്ന ജനങ്ങളെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്