പത്തനംതിട്ടയിലും കോട്ടയത്തും അതിതീവ്ര മഴ; നവംബര്‍ 14 വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്ര മഴ. ഇന്നലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തീവ്രന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരം തൊട്ടതോടെയാണ് കേരളത്തില്‍ മഴ ശക്തമായത്. മലയോര മേഖലകളില്‍ കൂടുതല്‍ മഴ കിട്ടും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, തുടര്‍ച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisements

ന്യൂനമര്‍ദ്ദം കാര്യമായ സ്വാധീനം കേരളത്തില്‍ ഉണ്ടാകില്ലെന്ന് വിലയിരുത്തലെങ്കിലും ഒറ്റപ്പെട്ട ശക്തമായ തുടരും. ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും ക്യാമ്പുകള്‍ സജ്ജീകരിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ 10 മുതല്‍ നവംബര്‍ 14 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.