കോട്ടയം : പെട്ടെന്നുണ്ടായ വേനൽ മഴയിൽ പടങ്ങളിൽ വെള്ളം നിറഞ്ഞത് കർഷകരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിയിട്ടു.പാടങ്ങളിൽ കൊയ്യാറായി നിന്നിരുന്ന നെല്ലുകൾ എല്ലാം വെള്ളത്തിലായി.കൊയ്‌ത്ത് നടന്നുകൊണ്ടിരുന്ന പല പാടങ്ങളിലും കൊയ്‌ത്ത് യന്ത്രം താണ് പോയത് കർഷകരെ കൂടുതൽ ദുരിതത്തിലാക്കി.
വെള്ളത്തിൽ മുങ്ങിയ കൊയ്ത്ത് യാത്രങ്ങൾക്ക് പലതിനും കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതും കർഷകർക്ക് ഇരുട്ടടിയായി.കേടുപാടുകൾ തീർത്തു യന്ത്രങ്ങൾ വീണ്ടും പാടത്തിറക്കണമെങ്കിൽ നല്ല ചെലവ് വരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഴ ഇനിയും ശക്തി പ്രാപിച്ചാൽ നെല്ലുകൾ കൊയ്യാൻ സാധിക്കാതെ നെല്ല് നശിക്കും .പെട്ടെന്നുണ്ടായ മഴ കർഷകരുടെ കുറേനാളത്തെ പ്രയത്നത്തെയാണ് വെള്ളത്തിലാക്കിയത്. യന്ത്രങ്ങളുടെ കെടുപാടുകൾ നീക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നും സഹായം വേണം എന്നാണ് കർഷകരുടെ ആവശ്യം.