കോട്ടയം ; ബേർഡ്സ് ക്ലബ് ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത്‌റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ സി എം എസ് കോളേജിലെ പുതിയ തിയേറ്ററിൽ മാർച്ച് 11 ,12 തീയതികളിൽ നടക്കുന്നു .എട്ട് വിദേശചിത്രങ്ങൾ അടക്കം വിവിധ വിഭാഗങ്ങളിലായി 33 ചിത്രങ്ങളാണ് മത്സര വിഭാഗങ്ങളിൽ പങ്കെടുക്കുന്നത് .ഇറാൻ ,ജർമ്മനി ,വിയറ്റ്‌നാം ബൾഗേറിയ ,കിർഗിസ്ഥാൻ ,ഫിലിപ്പൈൻസ് ,പോളണ്ട് ,ടർക്കി ,എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് മേളയിൽ പങ്കെക്കുന്നത് .ഇതിൽ ഈ വർഷം ഓസ്‌കാർ പുരസ്‌കാരത്തിനായി മത്സരിക്കുന്ന ‘ദി എറ്റേർണൽ സ്പ്രിംഗ് ടൈം ‘എന്ന ചിത്രം ഏറെ ശ്രദ്ധേയമാണ് . ഫീച്ചർ ,ഹൃസ്വ വിഭാഗത്തിൽ 13 ചിത്രങ്ങളാണ് മത്സരിക്കുന്നത് .കോളേജ് തലത്തിൽ എട്ടും സ്‌കൂൾ തലത്തിൽ നാലും ചിത്രങ്ങൾ മത്സരിക്കുന്നു .
റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന്റെ സവിശേഷതയായ ‘പ്രകൃതി പുരസ്‌കാരം ‘പദ്മശ്രീ തുളസി ഗൗഡക്ക് സമ്മാനിക്കും .കാടിന്റെ എൻസൈക്ലോപീഡിയ എന്നറിയപ്പെടുന്ന തുളസി ഗൗഡ നൽകിയിട്ടുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹയാ ക്കിയത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
11നു രാവിലെ 10 ന് പ്രമുഖ പരിസ്ഥിതി സംരക്ഷകനും ഫോട്ടോഗ്രാഫറുമായ പി .മനോജ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും .കെ .ആർ .നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ കവിയൂർ ശിവപ്രസാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സി .എം .എസ് കോളേജ് പ്രിൻസിപ്പൽ ഡോ .വർഗീസ് .സി .ജോഷ്വാ ആമുഖ പ്രഭാഷണം നടത്തും .ചലച്ചിത്ര താരം വൈഷ്ണവി വിശിഷ്ടാതിഥി ആകും .ഫെസ്റ്റിവൽ ഡയറക്ടർ ജയരാജ് ഫെസ്റ്റിവൽ ആമുഖം നിർവഹിക്കും .
തുടർന്ന് 11 ന് ഓപ്പണിങ് ഫിലിം ‘ബന്ദർ ബാൻഡ് ‘.തുടർന്ന് 16 ചിത്രങ്ങൾ പ്രദർശിപ്പിക്കും .സംസ്ഥാന അവാർഡ് നേടിയ ‘ബോണാമി ‘ യുടെ പ്രദർശനം 5 .30 ന് .രണ്ടാം ദിനമായ 12 ന് 16 ചിത്രങ്ങൾ പ്രദർശിപ്പിക്കും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ,സി .എം .എസ് .കോളേജ് , കോട്ടയം ഫിലിം സൊസൈറ്റി ,ജയരാജ് ഫൌണ്ടേഷൻ ,ജെ എഫ് സി എന്നിവയോടെ സഹകരണത്തോടെയുള്ള ഫെസ്റ്റിവലിൽ പ്രശസ്ത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗേയാണ് ജ്യൂറി ചെയർമാൻ .ഡോ .ഖാലിദ് അലി ,ബിജയ ജേന എന്നിവരാണ് ജ്യൂറി അംഗങ്ങൾ .