പുഴ – പുനർജനനി പദ്ധതി പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു

കൊല്ലാട് : മൈനർ ഇറിഗേഷൻ വകുപ്പിന്റെ പുഴ – പുനർജനനി പദ്ധതി പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. കൊല്ലാട് കാടൻചിറ തോടിന്റെ കാടൻചിറ മുതൽ കൊടൂരാർ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്.

Advertisements

തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തോട്ടിലെ പുല്ലും പോളയും രണ്ടു മാസം മുൻപ് നീക്കം ചെയ്ത് മുന്നൊരുക്ക പ്രവർത്തനം നടത്തിയിരുന്നു. നൂറ് ഏക്കറിലധികം വരുന്ന കൊല്ലാട് ചെല്ലിച്ചിറ, പൂഞ്ഞാർ , അലമ്പാകേരി , വേങ്ങനടി , തൊട്ടീമൂല വടക്കുഭാഗം, തൊട്ടീമൂല തെക്കുഭാഗം എന്നീ പാട ശേഖരങ്ങളിലെ നെൽകൃഷിക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു , സ്ഥിരം സമിതി അദ്ധ്യക്ഷൻ എബിസൺ കെ ഏബ്രഹാം, പഞ്ചായത്തംഗങ്ങളായ സുനിൽ ചാക്കോ , മിനി ഇട്ടിക്കുഞ്ഞ് , പി ജി അനിൽകുമാർ , ജയന്തി ബിജു , മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അമല എൻ സജി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.