മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ; കുറിച്ചിയിൽ ആശ്രയ കമ്മ്യൂണിറ്റി ഫാർമസി പ്രവർത്തനം ആരംഭിക്കുന്നു; ഉദ്ഘാടനം ജൂലായ് 15 ന്

കുറിച്ചി: ആശ്രയ കമ്മ്യൂണിറ്റി ഫാർമസിയുടെ പ്രവർത്തനം കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷനിൽ ജൂലായ് 15 ന് രാവിലെ 8.30 നും ഒൻപതിനും മധ്യേ ജില്ലാ പഞ്ചായത്തംഗം പി.വെ വൈശാഖ് ഉദ്ഘാടനം ചെയ്യും. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ യോഗത്തിൽ പങ്കെടുക്കും. കുറിച്ചി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബി.ആർ മഞ്ജീഷ്, പഞ്ചായത്ത് 17 ആം വാർഡ് അംഗം കെ.ആർ ഷാജി എന്നിവർ പ്രസംഗിക്കും. എല്ലാ ഇംഗ്ലീഷ് മരുന്നുകൾക്കും 14 ശതമാനം വിലക്കുറവും, ഇൻസുലിൻ മരുന്നുകൾക്ക് 18 ശതമാനം വിലക്കുറവും ഇവിടെ ലഭിക്കും. ഫോൺ – 7907826955, 9747582044, 6282255431.

Advertisements

Hot Topics

Related Articles