മഴ കനത്തു ! കോട്ടയം കാഞ്ഞിരപ്പള്ളിയിൽ  വിവിധയിടങ്ങളിൽ  മരങ്ങൾ കടപുഴകി വീണു ; കുമളി ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

കാഞ്ഞിരപ്പള്ളി : കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിയിൽ കനത്ത മഴയിൽ മരം കടപുഴകി വീണ് അപകടങ്ങൾ. പ്രദേശത്ത് വിവിധ ഇടങ്ങളിലാണ് മരം കടപുഴകി വീണത്.

Advertisements

സെന്റ് ഡോമിനിക്സ് കോളേജിന് സമീപം കനത്ത മഴയിൽ വൻമരം കടപുഴകി വീണു. ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. സംഭവസ്ഥലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, പോലീസും, റവന്യൂ ഡിപ്പാർട്ട്മെന്റിൽ നിന്ന് അടക്കമുള്ള ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. സംഭവ സമയത്ത് വാഹനങ്ങൾ വരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോരുത്തോട് പനക്കച്ചിറയിൽ മരം കടപുഴകിവീണു, വലിയ പ്ലാവ് ആണ് റോഡിലേക്ക് കടപുഴകിവീണത്, ഇന്ന് രാവിലെ ഉണ്ടായ കാറ്റിലാണ് പ്ലാവ് മറിഞ്ഞുവീണത്. ഈ സമയം വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി.

റോഡരികിലെ ലൈൻ കമ്പിയുടെ മുകളിലേക്ക് ആണ് മരം പതിച്ചത് ഇതോടെ പോസ്റ്റും, ലൈൻ കമ്പികളും അടക്കം പ്രദേശത്ത് വൻ നാശനഷ്ടം ഉണ്ടായിട്ടുണ്ട്, രാവിലെ സ്കൂൾ സമയം ആയതിനാൽ റോഡിൽ  നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് നിരവധി വാഹനങ്ങൾ കുരുക്കിൽപ്പെട്ടു, രാവിലെ മഴയും ഉണ്ടായിരുന്നതിനാൽ യാത്രക്കാർ ഏറെ പ്രയാസത്തിലായി.മുണ്ടക്കയം പോലീസ് സ്റ്റേഷന് മുകളിലേക്ക് വലിയ മരുത് പിഴുതു വീണു. എന്നാൽ ആർക്കും പരിക്കുകളില്ല.

തുടർന്ന് മരംമുറിച്ചു മാറ്റിയശേഷം ഗതാഗതം പൂർവ്വസ്ഥിതിയിലാക്കി. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ സ്ഥലത്തെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിന് ഉള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു

Hot Topics

Related Articles