കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു ; അപകടമുണ്ടായത് കോട്ടയം പനച്ചിക്കാട് സ്വദേശിയുടെ പുരയിടത്തിൽ

കോട്ടയം : കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ വ്യാപക നഷ്ടം . കോട്ടയം പനച്ചിക്കാട്  വെള്ളൂത്തുത്തി കൂവക്കാട്ടുചിറയിൽ പി റ്റി ആൻഡ്രൂസിൻ്റെ വീടിൻ്റെ മുകളിലേക്ക് ഞായറാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി വീണു.

Advertisements

ആൻഡ്രൂസിന്റെ സഹോദന്റെ പുരയിടത്തിൽ നിന്ന പ്ലാവാണ് കടപുഴകി വീണത്. അപകടത്തിൽ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. വാട്ടർ  ടാങ്കിനും വർക്കേരിയയ്ക്കും കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്.

Hot Topics

Related Articles