പത്തനംതിട്ട: മല്ലപ്പള്ളി തിരുവല്ല റോഡിലും, സമീപത്തുമുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ കനത്ത മഴയില്‍ വെള്ളം കയറി.റോഡിന്റെ ഇരുവശങ്ങളിലും മുന്‍കാലങ്ങളില്‍ വെള്ളം ഒഴുകി പോകാന്‍ ഓട ഉണ്ടായിരുന്നു. ഇന്ന് ഇപ്പോള്‍ പല വ്യാപര സ്ഥപനങ്ങളുടെ മുമ്പില്‍ കോണ്‍ഗ്രിറ്റ് ഇട്ടതും മഴക്കാലത്തിന് മുന്‍പ് ഓടകളും, തോടുകളും, പഞ്ചായത്തിന്റ് നേതൃത്ത്വത്തില്‍ വ്യത്തിയാക്കാത്തതും മൂലമാണ് ഓട അടഞ്ഞ് വെള്ളം റോഡിലും വ്യാപര സ്ഥാപനങ്ങളിലും കയറുന്നത്.
തോടുകള്‍ പലതും ഇന്ന് സ്വകാര്യ വ്യക്തികള്‍ കൈയ്യേറി മതില്‍ കെട്ടി കെട്ടിടങ്ങളും മറ്റും പണിതുയര്‍ത്തിയിക്കുകയാണ്. ഓടകളും തോടുകളും സംരക്ഷിക്കണമെന്ന് നിരവധി തവണ താലൂക്ക് സഭയിലും വ്യാപാര വ്യവസായി എകോപന സമതി പ്രസിഡന്റ് തോമസുകുട്ടി ഇ ഡി ആവശ്യപ്പെട്ടിട്ടും നടപടി ഇല്ല.