രാജാക്കാട് : ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ബൈസൺവാലി പഞ്ചായത്തിലെ പൊട്ടൻകാട്ടാണ് സംഭവം. പൊട്ടൻകാട് നിവാസി ഷിജി അക്ഷയ കേന്ദ്രത്തിലെ ജോലി കഴിഞ്ഞു് വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്ന വഴി കലുങ്കിനടിയിൽ ഒളിച്ചിരുന്ന ഭർത്താവ് ജോഷിയാണ് ഷിജിയെ കുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നെഞ്ചിനും വയറിനും കുത്തേറ്റ ഷിജിയെ അടിമാലി താലൂക്കാശുപത്രിൽ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ജോഷിയെ വിഷം കഴിച്ച നിലയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു. ഇയാളെ പോലീസി ടപെട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി.
കുടുംബ വഴക്കാണ് പ്രശ്നത്തിന് കാരണമെന്നാണറിവ്. രാജാക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.