ചെന്നൈ : ‘ജയിലര്‍’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്. തലെെവ 170’ എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ രജനിയ്ക്കൊപ്പം ഇന്ത്യൻ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചനും സുപ്രധാന റോളില്‍ എത്തുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ ലെെക്ക പ്രൊഡക്ഷൻസാണ് തങ്ങളുടെ എക്സ് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. അമിതാഭ് ബച്ചനും രജനികാന്തുമുള്ള പുതിയ ചിത്രവും പങ്കുവച്ചിട്ടുണ്ട്. 33വര്‍ഷത്തിന് ശേഷം രജനികാന്തിനൊപ്പം ബച്ചൻ സ്ക്രീനില്‍ തിരിച്ചെത്തുന്നു എന്ന അടിക്കുറിപ്പും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. എണ്‍പതുകളില്‍ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ധാ കാനൂൻ, ഗെരാഫ്തൂര്, ഹം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.