പാക് പ്രകോപനം : രാജസ്ഥാനിലെ മൂന്ന് നഗരങ്ങളില്‍ റെഡ് അലേർട്ട് ; ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

ജയ്പുർ: പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ അതിർത്തി സംസ്ഥാനമായ രാജസ്ഥാനിലെ മൂന്ന് നഗരങ്ങളില്‍ റെഡ് അലേർട്ട്.രാജസ്ഥാനിലെ ബാർമർ, ശ്രീ ഗംഗാനഗർ, ജോധ്പുർ എന്നിവിടങ്ങളിലാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടകമ്ബോളങ്ങള്‍ അടച്ചിടണമെന്നും എത്രയും പെട്ടെന്ന് തന്നെ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Advertisements

ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ബാർമർ ജില്ലാ കളക്ടർ ടിന ദാബി കടകള്‍ അടച്ച്‌ ജനങ്ങള്‍ എത്രയും പെട്ടെന്ന് വീടുകളിലേക്ക് മടങ്ങണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. മാർക്കറ്റുകള്‍ അടച്ചിടണം. പൊതുവിടങ്ങളില്‍ കൂടിയുള്ള സഞ്ചാരം ഉടൻ നിർത്തിവെക്കണം. ഉത്തരവുകള്‍ കർശനമായി നടപ്പിലാക്കുന്നുവെന്ന് അധികൃതർ ഉറപ്പുവരുത്തണം. ഇതൊരു അടിയന്തര അറിയിപ്പാണെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പാകിസ്താൻ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ പുലർച്ചെ അഞ്ച് മണിയോടെ ഈയിടങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ടർ കടകമ്ബോളങ്ങള്‍ അടച്ചുകൊണ്ടും ജനങ്ങള്‍ വീടുകളില്‍ തുടരണമെന്നും അറിയിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീ ഗംഗാനഗറില്‍ പൂർണ ലോക്ക്ഡൗണ്‍ പ്രാബല്യത്തിലാണെന്നും ജനം വീടുകളില്‍ തന്നെ തുടരാൻ കർശന നിർദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ജില്ലാഭരണകൂടവും പോലീസും ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ജോധ്പുരിലും സമാനമായ നടപടികളുമായി ഭരണകൂടം രംഗത്തെത്തിയ മാർക്കറ്റുകള്‍ അടച്ചിടാനും ജനം എത്രയും പെട്ടെന്ന് വീടുകളിലേക്ക് മടങ്ങണമെന്നും ഭരണകൂടം അറിയിച്ചു. ജയ്സാല്‍മീറിലും മുൻകരുതല്‍ നടപടിയുടെ ഭാഗമായി മാർക്കറ്റുകള്‍ അടച്ചു. പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടരുതെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Hot Topics

Related Articles