രാജസ്ഥാൻ വിടാനുള്ള ചർച്ചകൾ സജീവം : സഞ്ജു ഇന്ന് നാട്ടിലെ ക്രീസിൽ

തിരുവനന്തപുരം: ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ സഞ്ജു സാംസണ്‍ ഇന്ന് വീണ്ടും ക്രീസില്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിലാണ് സഞ്ജു ഇന്ന് കളിക്കുക.തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്ലഡ് ലൈറ്റുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക. സഞ്ജു സാംസണ്‍ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിന്‍ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്‍റ് ഇലവനും തമ്മിലാണ് മത്സരം.

Advertisements

സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, അജ്‌നാസ് എം, സിജോമോന്‍ ജോസഫ്, ബേസില്‍ തമ്ബി, ബേസില്‍ എന്‍പി, അഖില്‍ സ്‌കറിയ, ഫാനൂസ് എഫ്, മുഹമ്മദ് ഇനാന്‍, ഷറഫുദീന്‍ എന്‍.എം, അഖിന്‍ സത്താര്‍ എന്നിവര്‍ അണിനിരക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സച്ചിന്‍ ബേബി നയിക്കുന്ന ടീമില്‍ രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, അഭിഷേക് ജെ നായര്‍, അബ്ദുള്‍ ബാസിത്, ബിജു നാരായണന്‍, ഏഥന്‍ ആപ്പിള്‍ ടോം, നിധീഷ് എംഡി, അഭിജിത്ത് പ്രവീണ്‍, ആസിഫ് കെഎം, എസ് മിഥുന്‍, വിനോദ് കുമാര്‍ സി.വി,സച്ചിന്‍ സുരേഷ് എന്നിവരാണുള്ളത്.

കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്ബസ് മെയിന്‍ എന്‍ട്രന്‍സ് വഴി ഇന്നര്‍ ഗേറ്റ് അഞ്ച്, 15 എന്നീ ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാമെന്ന് കെസിഎ അറിയിച്ചു. ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന മത്സരത്തില്‍ സംസ്ഥാനത്തെ പ്രമുഖ കളിക്കാർ ഏറ്റുമുട്ടുന്നതോടെ കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിന് ആവേശകരമായ തുടക്കമാകും.

Hot Topics

Related Articles