വെറും പാമ്പല്ല രാജവെമ്പാല ! രാജവെമ്പാലയെപ്പറ്റിയുള്ള നിർണ്ണായക പഠനം പുറത്ത്

ഉയർത്തിപ്പിടിച്ച ഉടലും തറപ്പിച്ചുള്ള നോട്ടവുമായി ചിത്രങ്ങളിലും വീഡിയോകളിലും നാം ധാരാളം കാണാറുള്ള പാമ്ബാണ് രാജവെമ്ബാല.19 അടിയോളം നീളവും, വിടർത്തിയ പത്തിയുമായി ഗാംഭീര്യത്തോടുകൂടി നില്‍ക്കാറുള്ള ഈ പാമ്ബ് ഇനത്തിന് അതിന്റെ ഗൗരവം കൊണ്ടുതന്നെയാകും പാമ്ബുകളിലെ രാജപദവി ലഭിച്ചത്. രാജൻ എന്നും മറ്റും നമ്മള്‍ മലയാളികളിലെ പുതുതലമുറ രാജവെമ്ബാലയെ ബഹുമാനത്തോടെ വിളിക്കുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും സൈബർ പ്ളാ‌റ്റ്‌ഫോമുകളില്‍ കാണാം.

Advertisements

ഒരേയൊരു സ്‌പീഷീസാണ് രാജവെമ്ബാല എന്നാണ് ഇതുവരെയുള്ള വിശ്വാസം. Ophiophagus hannahഎന്ന ജനുസില്‍ പെട്ടതാണ് എന്നാണ് 185 വർഷമായുള്ള വിശ്വാസമായി ഇങ്ങനെയാണ് കരുതിപ്പോന്നത്. എന്നാലിപ്പോള്‍ കർണാടകയിലെ കലിംഗ ഫൗണ്ടേഷൻ നടത്തിയ പഠനത്തില്‍ നാലോളം സ്‌പീഷീസുകളില്‍ പെട്ട രാജവെമ്ബാലകളുണ്ടെന്ന് കണ്ടെത്തി.2012ല്‍ ആരംഭിച്ച ഇവയുടെ സ്‌പീഷിസുകളെക്കുറിച്ചുള്ള പഠനത്തില്‍ നിർണായക കണ്ടെത്തലാണ് ഉണ്ടായിട്ടുള്ളത്.നാല് തരം രാജവെമ്ബാലകളാണുള്ളതെന്ന് ഗവേഷണ തലവൻ പി.ഗൗരി ശങ്കർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രിട്ടീഷ് നാച്ചുറലിസ്‌റ്റ് തോമസ് കാന്റോർ 1836ല്‍ ആണ് രാജവെമ്ബാലയെ ഒരേ സ്‌പീഷിസായി കണ്ടെത്തിയത്. തെക്കുപടിഞ്ഞാറേ ഇന്ത്യയില്‍ ഉള്ളരാജവെമ്ബാലയാണ് ആദ്യ ഇനം, വടക്കുകിഴക്കേ ഇന്ത്യ, കിഴക്കൻ പാകിസ്ഥാൻ, ഇന്ത്യ-ചൈന അതിർത്തി, ആൻഡമാൻ എന്നിവിടങ്ങളില്‍ ഉള്ളത് ആദ്യ ഇനമാണ്.മലായ് പെനിൻസുല, മലേഷ്യൻ ഇന്തോനേഷ്യൻ വിഭാഗം മറ്റൊരു വിഭാഗമാണ്. 40 വലയങ്ങള്‍ മാത്രം ശരീരത്തിലുള്ള, പാമ്ബുകളെ പിടികൂടി കൊല്ലുന്ന പശ്ചിമഘട്ട രാജവെമ്ബാലകള്‍. 50 മുതല്‍ 70 വലയങ്ങളുള്ള രാജവെമ്ബാലകളുമുണ്ട്. സുൻഡ ദ്വീപിലെ രാജവെമ്ബാലയ്‌ക്ക് 70 ലധികം വലയമുണ്ട്. എന്നാല്‍ ഫിലിപ്പൈൻസില്‍ കാണപ്പെടുന്ന രാജവെമ്ബാലയ്‌ക്ക് വലയങ്ങളില്ല. നിലവില്‍ രാജവെമ്ബാലയുടെ കടിയേറ്റാല്‍ നല്‍കാൻ ഒരു ആന്റിവെനം മാത്രമേ ഉള്ളൂ. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മേഖല തിരിച്ച്‌ പ്രത്യേക ആന്റിവെനം നിർമ്മിക്കേണ്ടി വരും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.