“കോൺഗ്രസിലും സിപിഎമ്മിലും രാജവംശം; ഡഹിയില്‍ ഒരു മകനുണ്ട്, കേരളത്തിൽ മരുമകനും; അവിടെയും ഇവിടെയും അഴിമതി”; പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

എറണാകുളം: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ നേരത്തേ വേദിയിലെത്തിയതിന്‍റെ പേരിലുള്ള വിമര്‍ശനവും സമൂഹമാധ്യമ ട്രോളുകളും തള്ളി ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖര്‍ രംഗത്ത്. കോൺഗ്രസിലും സി പി എമ്മിലും രാജവംശം ഉണ്ട്. കേരളത്തിൽ മകളും മരുമകനുമാണ് രാജവംശം.ഡൽഹിയിൽ നാഷണൽ ഹെറാൾഡിന്‍റെ  പേരിലാണ് കോൺഗ്രസ് രാജവംശത്തിന്‍റെ  അഴിമതി.

Advertisements

അഴിമതി നടത്തുന്ന കാര്യത്തിൽ കോൺഗ്രസിനും സി പി എമ്മിനും ഇടയിൽ മൽസരം നടക്കുന്നുണ്ട്.ബിജെപി എറണാകുളം നോർത്ത് കൺവൻഷൻ അദ്ദേഹം  ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന രണ്ട് രാജവംശങ്ങളുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്ന് ഡൽഹിയിലും ഒന്നിവിടെ കേരളത്തിലും. ഡൽഹിയിലെ രാജവംശത്തിൽ ഒരു മകനുണ്ട്, കേരളത്തിൽ ഒരു മരുമകനും. അവിടെയും അഴിമതിയുണ്ട് ഇവിടെയും അഴിമതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles