“സ്കൂള്‍ തലം മുതല്‍ വിദ്യാഭ്യാസ മോഡല്‍; ജയിച്ചാൽ തിരുവനന്തപുരത്തെ വിജ്ഞാന നഗരമാക്കും” ; രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിജ്ഞാന നഗരമാക്കുമെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖര്‍. സ്കൂള്‍ തലം മുതല്‍ വിദ്യാഭ്യാസ മോഡല്‍ നടപ്പാക്കും. കലാലയങ്ങളില്‍ അക്രമങ്ങള്‍ ഏറുന്നതാണ് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതിന് ഒരു പ്രധാന തടസമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായും എൻഡിഎ സ്ഥാനാര്‍ഥി സംവദിച്ചു. ‘കഴിവ് കൊടുക്കാതെ അറിവ് മാത്രം പകര്‍ന്നുനല്‍കുന്ന വിദ്യാഭ്യാസത്തിന് പൂര്‍ണതയില്ല. തൊഴില്‍ നൈപുണ്യം പുതിയ കാലത്ത് അനിവാര്യമാണ്. മാറ്റങ്ങള്‍ സ്കൂള്‍ തലം തൊട്ട് തുടങ്ങണം’. വിദ്യാഭ്യാസ രംഗത്ത് ഒരു തിരുവനന്തപുരം മോഡല്‍ വേണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘടനാ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കലാലയങ്ങള്‍ അക്രമകേന്ദ്രങ്ങളാകുന്നതില്‍ സംവാദത്തിന് എത്തിയവരും ആശങ്ക പ്രകടിപ്പിച്ചു. മുന്‍ അംബാസിഡന്‍ ടിപി ശ്രീനിവാസന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ഒട്ടേറെപ്പേര്‍ പങ്കെടുത്തു. ജയിച്ചാല്‍ തലസ്ഥാന നഗരത്തെ വിജ്ഞാനമേഖലയിലെ ഹബ്ബാക്കി തീര്‍ക്കുമെന്നാണ് രാജീവിന്‍റെ ഗ്യാരണ്ടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.