തലസ്ഥാന വികസനം; ജനങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് മാർഗ്ഗരേഖ ഇറക്കാൻ രാജീവ് ചന്ദ്രശേഖർ ; ഫോൺ നമ്പർ പുറത്തിറക്കി

തിരുവനന്തപുരം: ജനങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് തലസ്ഥാന വികസനത്തിനായി മാർഗ്ഗരേഖ ഇറക്കാൻ കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ഇനി കാര്യം നടക്കുമെന്ന മുദ്രാവാക്യത്തിൽ മാത്രമൂന്നിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം. നടത്തേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് അറിയിക്കാൻ ഫോൺ നമ്പർ അടക്കം നൽകിയാണ് പുതിയ പ്രചാരണം

Advertisements

വികസനം, വികസനം, വികസനം. പ്രചാരണത്തിന്റെ ഒന്നാം ദിനം മുതൽ രാജീവ് ചന്ദ്രശേഖർ ഊന്നിപ്പറയുന്നത് ഒറ്റ അജണ്ടയാണ്. ഇനി കാര്യം നടക്കും എന്ന ടാഗ് ലൈൻ വികസനത്തിനുള്ള ഗ്യാരണ്ടിയും സിറ്റിംഗ് എംപി ശശി തരൂരിനുള്ള കുത്തും. തീരമേഖലയുടെ സമഗ്രവികസനത്തിനുള്ള ബ്ലൂ എക്കണോമി, തിരുവനന്തപുരത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കാൻ സ്റ്റഡീഡ് ഇൻ ട്രിവാൻഡ്രം അടക്കം ബ്രാൻഡ് ട്രിവാൻഡ്രത്തിനായി മുന്നോട്ട് വെച്ച ആശയങ്ങളേറെ. അടുത്ത ഘട്ടമെന്ന നിലക്കാണ് നടത്തേണ്ട കാര്യങ്ങൾ ജനങ്ങളോട് ചോദിച്ചറിയുന്നത്. 807 807 0777 എന്ന നമ്പറിൽ വിളിച്ചും മെസേജ് അയച്ചും പത്ത് വരെ ആവശ്യങ്ങൾ മുന്നോട്ട് വെക്കാം. പന്നാലെ മാർഗ്ഗരേഖ ഇറക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഷ്ട്രീയത്തിനതീതമായി നഗരവികസനം മുൻനിർത്തി തരൂരിനെ തുണച്ചിരുന്ന പൗരപ്രമുഖരെയും യുവവോട്ടർമാരെയും രാജീവ് ചന്ദ്രശേഖർ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദേശകാര്യ വിദഗ്ധൻ ടിപി ശ്രീനിവാസനാണ് രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ.  ജയിച്ചാൽ എംപി എന്ന നിലക്ക് മാർഗ്ഗരേഖ നടപ്പാക്കും, അല്ലെങ്കിലും തലസ്ഥാന വികസനത്തിനൊപ്പമുണ്ടാകും ഇതാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ വാഗ്ദാനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.