തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.കേരളത്തിലെ മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരനായിരിക്കും പിണറായി വിജയനെന്നും തനിക്കുശേഷം ഇനിയൊരു കമ്യൂണിസ്റ്റുകാരന്‍ മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ പാടില്ലെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട് എന്നും എം പി ചൂണ്ടിക്കാട്ടി.
ഇത്രയും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചൊതുക്കുക എന്നത് അദ്ദേഹത്തിന്റെ വാശിയായിരിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കാതിരിക്കാന്‍ പല നീക്കങ്ങളും നടത്തി എന്നും എം പി ആരോപിച്ചു. പിണറായി വിജയന്റെ ഭാവം കണ്ടാല്‍ ഹിറ്റ് ലറും മുസോളിനിയും സ്റ്റാലിനുമെല്ലാം നാണിച്ചു പോകുമെന്നും ഉണ്ണിത്താന്‍ നാണിച്ചു പരിഹസിച്ചു.’രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാന്‍ ഏതു ഹീനകരമായ മാര്‍ഗവും സ്വീകരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയിരിക്കുന്നു. ഡി വൈ എഫ് ഐക്കാരെ കൊണ്ട് രാഷ്ട്രീയ പ്രതിയോഗികളെ തച്ചുടയ്ക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് അക്രമത്തിനും ഗുണ്ടായിസത്തിനും പിണറായി വിജയന്‍ പ്രോത്സാഹനം നല്‍കി. അതുകൊണ്ടാണ് കേരളത്തില്‍ ഇത്രയും അക്രമങ്ങളുണ്ടായത്. മുഖ്യമന്ത്രിക്കെതിരെ സമര പരമ്ബരകള്‍ തുടരും. മുഖ്യമന്ത്രി വടികൊടുത്ത് അടി വാങ്ങിയിരിക്കുകയാണ്’- എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.