രാജ്യസഭയിലും എന്‍ഡിഎ ഭൂരിപക്ഷത്തിലേക്ക് ; ഇനി വേണ്ടത് നാലു സീറ്റ് മാത്രം

ന്യൂസ് ഡെസ്ക് ; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ ബിജെപി ജയിച്ചതോടെ, ഭൂരിപക്ഷത്തിന് ഇനി വേണ്ടത് നാലു സീറ്റുകള്‍ മാത്രം. 240 അംഗ രാജ്യസഭയില്‍ 121 ആണ് ഭൂരിപക്ഷത്തിനായി വേണ്ടത്. ഏപ്രിലില്‍ ഒഴിവുവരുന്ന 56 സീറ്റുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിലാണ് 30 സീറ്റുകളില്‍ ബിജെപിയുടെ ജയം. ഇതില്‍ 20 സീറ്റുകളില്‍ എതിരില്ലാതെയാണ് ജയിച്ചിരിക്കുന്നത്. 10 സീറ്റുകളില്‍ തെരഞ്ഞെടുപ്പിലൂടെയാണ് ബിജെപി പ്രതിനിധികളെ രാജ്യസഭയിലേയ്ക്ക് അയച്ചത്. ഇതോടെ രാജ്യസഭയില്‍ എന്‍ഡിഎ സഖ്യത്തിന്റെ അംഗബലം 117 ആയി.

Advertisements

 എന്‍ഡിഎയുടെ 117 എംപിമാരില്‍ 97 പേരും ബിജെപിയില്‍നിന്നുള്ളതാണ്. രാജ്യസഭയില്‍ ഏറ്റവും അംഗബലമുള്ള പാര്‍ട്ടിയായി ബിജെപി തുടരും. 97 അംഗങ്ങളില്‍ അഞ്ചു പേര്‍ നാമനിര്‍ദേശത്തിലൂടെ എത്തിയവരാണ്. 29 എംപിമാരാണ് കോണ്‍ഗ്രസിനുള്ളത്. മൂന്നു സംസ്ഥാനങ്ങളിലായി 15 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ക്രോസ് വോട്ടിങ്ങിലൂടെ നാടകീയമായ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ ബിജെപി നേടി. 3 സീറ്റുകള്‍ കോണ്‍ഗ്രസും രണ്ടു സീറ്റ് സമാജ്‌വാദി പാര്‍ട്ടിയും നേടി. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ രണ്ടു സീറ്റ് ബിജെപിക്ക് അധികം ലഭിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും ഹിമാചല്‍പ്രദേശില്‍ നിന്നും ഓരോന്ന് വീതമാണ് നേടാന്‍ കഴിഞ്ഞത്.

Hot Topics

Related Articles