ബെംഗളൂരു: നടി രാകുൽ പ്രീത് സിംഗിന്‍റെ സഹോദരൻ മയക്ക് മരുന്ന് കേസിൽ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് രാകുലിന്‍റെ സഹോദരൻ അമൻ പ്രീത് സിംഗ് അറസ്റ്റിലായത്. തെലങ്കാന ആന്‍റി നർകോട്ടിക്സ് ബ്യൂറോയും സൈബരാബാദ് പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ ആണ് അമൻ പ്രീത് അറസ്റ്റിലായത്.
മയക്ക് മരുന്ന് വാങ്ങാൻ വന്നപ്പോൾ ആണ് അറസ്റ്റ്. അഞ്ച് മയക്ക് മരുന്ന് വിൽപനക്കാരും അമൻ ഉൾപ്പടെ മയക്ക് മരുന്ന് വാങ്ങാൻ വന്ന ആറ് പേരുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 35 ലക്ഷം രൂപ വില വരുന്ന 200 ഗ്രാം കൊക്കെയ്നും 2 പാസ്പോർട്ടും 2 ബൈക്കും 10 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മയക്ക് മരുന്ന് വിതരണക്കാരിൽ 2 പേർ നൈജീരിയൻ സ്വദേശികളാണ്. കഴിഞ്ഞ വർഷം രാകുൽ പ്രീത് സിങിനെയും മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യം ചെയ്തിരുന്നു