പാലാ: രാമപുരത്ത് ജുവലറി ഉടമയെ തീകൊളുത്തിയ സംഭവത്തിൽ ജുവലറി ഉടമ മരിച്ചു. ജുവലറി ഉടമയായ അശോകനാണ് (55) മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ്് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അശോകൻ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ രാമപുരം സ്വദേശി തുളസീദാസിനെ രാമപുരം പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെ രാവിലെ കടയിൽ വച്ചാണ് സംഭവം ഉണ്ടായത്. പൊള്ളലേറ്റ് പരിക്കേറ്റ അശോകനെ ആദ്യം കോട്ടയം പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Advertisements