രാമക്ഷേത്രം പുതിയ ഭാരതത്തിൻറെ തുടക്കം: രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കി ആർഎസ്എസ് മേധാവി

ന്യൂഡല്‍ഹി : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ഐക്യത്തിനും പുരോഗതിക്കും സമാധാനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ഭാരതവർഷത്തിന്റെ പുനർനിർമ്മാണത്തിനായുള്ള പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു, അയോദ്ധ്യ തർക്കവുമായി ബന്ധപ്പെട്ടുള്ള സംഘർഷവും വിദ്വേഷവും അവസാനിപ്പിക്കണമെന്നും ആർ,എസ്,എസിന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി. അയോധ്യ എന്നാല്‍ യുദ്ധമില്ലാത്ത നഗരം, സംഘർഷരഹിതമായ സ്ഥലമാണ്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയാണ് ഭാരതവർഷത്തിന്റെ പുനർനിർമ്മാണത്തിനുള്ള പ്രചാരണത്തിന്റെ തുടക്കമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം സോമനാഥ ക്ഷേത്രം ഏകകണ്ഠമായി നവീകരിച്ചപ്പോള്‍, അത്തരം ക്ഷേത്രങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ ആരംഭിച്ചു. രാമജന്മഭൂമിയുടെ വിമോചനവുമായി ബന്ധപ്പെട്ട് സമാനമായ ഒരു സമവായം പരിഗണിക്കാമായിരുന്നു, പക്ഷേ രാഷ്ട്രീയത്തിന്റെ ദിശ മാറി. രാഷ്ട്രീയത്തിന്റെ സ്വാർത്ഥ രൂപങ്ങളായ വിവേചനം, പ്രീണനം എന്നിവ പ്രബലമായിത്തീർന്നു, അതിനാല്‍ ചോദ്യം അതേപടി തുടർന്നു.

Advertisements

“ഈ വിഷയത്തില്‍ സർക്കാരുകള്‍ ഹിന്ദു സമൂഹത്തിന്റെ ആഗ്രഹങ്ങളും വികാരങ്ങളും പരിഗണിച്ചില്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപു തന്നെ ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടർന്നു. രാമജന്മഭൂമിയുടെ വിമോചനത്തിനായുള്ള ബഹുജന പ്രസ്ഥാനം 1980-കളില്‍ ആരംഭിച്ച്‌ 30 വർഷത്തോളം തുടർന്നുവെന്ന് മോഹൻഭഗവത് ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചു. വിദേശ ആക്രമണകാരികള്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളും നശിപ്പിച്ചു. അവർ ഒന്നല്ല പലതവണ ചെയ്തു. അവരുടെ ലക്ഷ്യം ഭാരതീയ സമൂഹത്തിന്റെ മനോവീര്യം തകർക്കുക എന്നതായിരുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്രം തകർത്തതും ഇതേ ഉദ്ദേശ്യത്തോടെയും അതേ ലക്ഷ്യത്തോടെയുമാണ്. ആ തന്ത്രം വിജയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹം തലകുനിച്ചില്ല, അവരുടെ ചെറുത്തുനില്‍പ്പിന്റെ പോരാട്ടം തുടർന്നു. അതുകൊണ്ട് ജന്മഗൃഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അവിടെ ക്ഷേത്രം പണിയാനും ആവർത്തിച്ച്‌ ശ്രമിച്ചു. അതിന് വേണ്ടി നിരവധി യുദ്ധങ്ങളും സമരങ്ങളും ഉണ്ടായി. രാമജന്മഭൂമി എന്ന വിഷയം ഹിന്ദുക്കളുടെ മനസ്സില്‍ രൂഢമൂലമായിരുന്നു,” അദ്ദേഹം പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.