നാലമ്പല തീര്‍ത്ഥാടകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണമൊരുക്കി മേതിരി എന്‍.എസ്.എസ്. വനിതാ സമാജം 

രാമപുരം: നാലമ്പല തീര്‍ത്ഥാടകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണമൊരുക്കി മേതിരി 304-ാം നമ്പര്‍ എന്‍.എസ്.എസ്. ഭദ്രവിലാസം കരയോഗത്തിന്റെ വനതാ സമാജം പ്രര്‍ത്തകര്‍. ക്ഷേത്രത്തിന് സമീപമുള്ള കരയോഗം ബില്‍ഡിംഗില്‍ ലാണ് ഭക്തര്‍ക്കായി ഭക്ഷണമൊരുക്കുന്നത്. സാധാരണ കടകളിലേക്കാള്‍ നിരക്ക് കുറച്ചാണ് ഇവിടെ സാധനങ്ങള്‍ വില്‍ക്കുന്നത്. രാവിലെ 6 മണിക്ക് കട തുറക്കുമ്പോള്‍ തന്നെ ഭക്തജനങ്ങളുടെ വലിയതോതിലുള്ള തിരക്കാണ് കടയില്‍ അനുഭവപ്പെടുന്നത്. വനിതാ സമാജം പ്രവര്‍ത്തകരായ പ്രിയാ രാമചന്ദ്രന്‍, സുനിത രാജീവ്, രമാ വിനോദ്, അശ്വതി അനീഷ്, രജനി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കടയുടെ പ്രവര്‍ത്തനം നടക്കുന്നത്.

Advertisements

Hot Topics

Related Articles