കാവുംഭാഗം കരുനാട്ടുകാവിൽ പള്ളിവേട്ടയും ഗരുഡ വാഹന എഴുന്നള്ളിപ്പും നാളെ

തിരുവല്ല : കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയും ഗരുഡ വാഹന എഴുന്നള്ളിപ്പും നാളെ രാത്രി 8 മണിക്ക് നടക്കും. വൈകിട്ട് 6 ന് തിരുവല്ല രാജീവ്‌ കൃഷ്ണന്റെ നേതൃത്വത്തിൽ സ്പെഷ്യൽ മേളം, 6.30 ന് അലങ്കാര ദീപാരാധനയ്ക്ക് ശേഷം
കോമഡി ഉത്സവം ഫെയിം സുരേഷ് തിരുവല്ല നയിക്കുന്ന ബ്ലൂ വേവ് ഓർക്കസ്ട്രായുടെ ഗാനാഞ്ജലി.
തുടർന്ന് രാത്രി 8 ന് ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്തു ബ്രഹ്മശ്രീ രഞ്ജിത്ത് നാരായണൻ ഭട്ടത്തിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ വെള്ളിയോട്ടില്ലo നാരായണൻ നമ്പൂതിരി യുടെയും മുഖ്യകാർമ്മികത്വത്തിൽ വേട്ട എഴുന്നള്ളിപ്പ് ചടങ്ങുകൾ ആരംഭിക്കും.

Advertisements

8.30 ന് താന്ത്രിക ക്രിയകൾ ഭാഗികമായി പൂർത്തിയാക്കി ഭഗവാനെ ഗരുഡ വാഹനത്തിൽ എഴുന്നള്ളിക്കുന്നു. ഉദ്ദേശം 150 കിലോയ്ക്ക് മുകളിൽ ഭാരം പ്രതീക്ഷിക്കുന്ന വാഹനം 4 വൈദീക ബ്രാഹ്മണർ ചേർന്നാണ് എഴുന്നള്ളിക്കുന്നത്. ഗരുഡ രൂപം പൂർണ്ണമായും വെള്ളിയിൽ പൊതിഞ്ഞതാണ്. ഈ എഴുന്നള്ളിപ്പ് മുഖ്യകാർമ്മികരുടെ അനുവാദത്തോടെ പാണി കൊട്ടി വേട്ട പുറപ്പാട് നടക്കും. വലം തല മേളം മാത്രമാണ് പള്ളിവേട്ട എഴുന്നള്ളിപ്പിന് ഉപയോഗിക്കുക.
വേട്ട കഴിഞ്ഞു തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ താലപ്പൊലി, എതിരേൽപ്പ് വാദ്യങ്ങൾ എന്നിവയോടുകൂടി അത്യാടമ്പരമായി പള്ളിവേട്ട ആൽത്തറയിൽ നിന്നും ക്ഷേത്രത്തിലേക്ക് സ്വീകരിക്കും.
9.15 ന് ക്ഷേത്ര മൈതാനിയിൽ നാദസ്വരം, ചെണ്ട, പഞ്ചവാദ്യം, അഷ്ടപദി എന്നിവയോടുകൂടി സേവ നടക്കും. സേവയുടെ 3-ാം വലത്തു കിഴക്കേ ആനക്കൊട്ടിലിൽ എത്തുമ്പോൾ മൈതാനിയിൽ ആകാശവർണ്ണകാഴ്ച നടക്കും. തുടർന്ന് അകത്തെഴുന്നള്ളിപ്പിന് ശേഷം പള്ളിക്കുറിപ്പൊട് കൂടി താന്ത്രിക ക്രിയകൾ പൂർത്തിയാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12 ന് രാവിലെ 10 മണിക്ക് കൊടിയിറക്ക്. ശേഷം കരുനാട്ടുകാവ് ബ്രാഹ്‌മണ സമൂഹത്തിന്റെ ആദ്യ പറ സ്വീകരിച്ച ശേഷം ആറാട്ട് പുറപ്പാട്. ആറാട്ടിന് ശേഷം ക്ഷേത്ര മൈതാനിയിൽ വലിയ കാണിയ്ക്ക. ഉച്ചയ്ക്ക് 12.30 ന് അകത്തെഴുന്നള്ളിപ്പ്, ഉച്ചപൂജ, ആറാട്ട് കലശാഭിഷേകം, അവസ്രാവപ്രോക്ഷണം എന്നിവയോട് കൂടി തിരുവുത്സവം സമാപിക്കും. ഉച്ചയ്ക്ക് 12.45 ന് ആറാട്ട് സദ്യ നടക്കും.
ചടങ്ങുകൾക്ക് ഇസ്‌കോൺ പ്രസിഡന്റ്‌ ഡോ ജഗത് സാക്ഷി ദാസ്, സെക്രട്ടറി പേശല ഗോപാൽ ദാസ്, കരുനാട്ടുകാവ് ബ്രാഹ്‌മണ സമൂഹം പ്രസിഡന്റ്‌ രാജഗോപാൽ, സെക്രട്ടറി ശിവകുമാർ ചൊക്കംമഠം എന്നിവർ നേതൃത്വം നൽകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.