ആലപ്പുഴ : രാമങ്കരി പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതിനെത്തുടര്‍ന്നാണ് ഭരണം നഷ്ടമായത്. 25 വര്‍ഷം തുടര്‍ച്ചയായി സിപിഐ എമ്മാണ് രാമങ്കരി പഞ്ചായത്ത് ഭരിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഐ എം വിട്ടു. സിപിഐഎമ്മുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാര്‍ പറഞ്ഞു. സിപിഐ എം പിന്തുണയോടെയായിരുന്നു പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കുട്ടനാട്ടിലെ സി പി എമ്മിനുള്ളിലെ വിഭാഗീയ പ്രശ്‌നമാണ് ഭരണം നഷ്ടമാകുന്നതിലേക്ക് എത്തിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്നു. വിഭാഗീയത രൂക്ഷമായതോടെ 300 ഓളം സിപിഎം പ്രവര്‍ത്തകര്‍ സി പി ഐയിലേക്ക് പോയിരുന്നു. രാജേന്ദ്രകുമാറിന്റെ ഒത്താശയോടെയായിരുന്നു ഇതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.