കോട്ടയം : ഒരു കിലോയിൽ അധികം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാൾ ബിർബും ജില്ല ഖരാസിൻപൂർ, കാട്ടിഗ്രാം സ്വദേശി റോക്ഷ്ദ് സെയ്ഖ് മകൻ അനാറുൽ സെയ്ഖ് (32) ആണ് 1.03 കിലോ കഞ്ചാവുമായി രാമപുരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 10.45 മണിയോടെ ഉഴവൂർ അരീക്കര പാറത്തോട് ജംഗ്ഷൻ ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രാമപുരം പോലീസ് സംശയാസ്പദമായി കണ്ട യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു.
ഇയാൾ പോലീസിനെ വെട്ടിച്ച് ഓടിപ്പോകാൻ ശ്രമിക്കുകയും പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്തു. ഈ സമയം കയ്യിൽ ഉണ്ടായിരുന്ന ഷോൾഡർ ബാഗ് പരിശോധിക്കുകയും അതിനുള്ളിൽ കണ്ട പൊതി എന്താണെന്ന് ചോദിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് ആണെന്ന് യുവാവ് സമ്മതിക്കുകയുമായിരുന്നു. നിയമപ്രകാരമുള്ള നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
രാമപുരം എസ് ഐ സുരേഷ് കുമാർ പി എസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ റെജിജോസഫ്, പ്രദീപ് എം ഗോപാൽ, എന്നിവരടങ്ങുന്ന പെട്രോളിങ് സംഘമാണ് പ്രതിയെ പിടികൂടിയത്.