സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ അലുമ്‌നി അസ്സോസിയേഷൻ അദ്ധ്യാപകരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു 

രാമപുരം:  സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ അലുമ്‌നി അസ്സോസിയേഷൻ അദ്ധ്യാപകദിനത്തോടനുബന്ധിച്ചു അദ്ധ്യാപകരെ ആദരിക്കുന്നതിനും  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനുമായി  “സമാദരവ് “പരിപാടി സംഘടിപ്പിച്ചു . അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് അഡ്വ ബിജു പുന്നത്താനം അദ്ധ്യക്ഷത വഹിച്ച സമ്മേളനം രാമപുരം ഫോറോനാ വികാരിയും മുൻ പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറിയുമായ റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു .പ്രൊഫ കെ.കെ ജോസ് അദ്ധ്യാപകദിന സന്ദേശം നൽകി. റിട്ട. ഐ പി എസ് എൻ  രാജേന്ദ്രൻ, ഡോ.ദീപക് ജോഷി ,മനോജ് ചീങ്കല്ലേൽ ,മാർട്ടിൻ പാലത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു .

Advertisements

Hot Topics

Related Articles