രാമപുരത്തെ മികച്ച കർഷകൻ വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ നിന്ന് : ലിയോൺ ബിനോയ്ക്ക് കർഷക പുരസ്കാരം

രാമപുരം: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഈ വർഷത്തെ മികച്ച കർഷക വിദ്യാർത്ഥിക്കുള്ള അവാർഡ് കരസ്ഥമാക്കി വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിലെ ലിയോൺ ബിനോയ്. കൃഷിയെ ഏറെ സ്നേഹിക്കുന്ന ലിയോൺ സ്കൂളിലെയും വീട്ടിലെയും കൃഷി കാര്യങ്ങളിൽ മുൻപന്തിയിലാണ്. വാഴ ,തെങ്ങ് കവുങ്ങ് ,കോവൽ , പയർ തുടങ്ങിയ എല്ലാ വിളകളിലും പിതാവിനോടൊപ്പം കൃഷിയിൽ സജീവമായി പങ്കെടുക്കുന്ന ഈ കൊച്ചു മിടുക്കൻ സ്കൂൾ ലീഡറുമാണ്. പഠനത്തോടൊപ്പം കൃഷിയെയും ഒരുപോലെ കൊണ്ടുപോകുന്ന ഈ കൊച്ചു മിടുക്കന് അധ്യാപകരും ഏറെ പ്രോത്സാഹനം നൽകുന്നു.

Advertisements

Hot Topics

Related Articles