മറ്റക്കര : ആനിക്കാട് ശ്രീ ശങ്കരനാരായണമൂർത്തി ക്ഷേത്രത്തിലെ പ്രധാന ഉപദേവനായ ശ്രീ ഹനുമാൻസ്വാമിയുടെ തിരുനടയിൽ രാമായണമാസാചരണത്തിന് തുടക്കം കുറിച്ചു. മറ്റക്കര ശ്രീരാമൃഷ്ണാശ്രമം മഠാധിപതി ശ്രീമദ് വിശുദ്ധാനന്ദസ്വാമികൾ രാമായണ പാരായണത്തിനുള്ള ദീപം തെളിയിച്ച് രാമായണ മാസാചരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സമുഹിക സമരസതയുടെ ഉത്തമ ഉദാഹരണം ആണ് രാമയണം . കാലഹരണപ്പെടാത്ത ആദർശനിഷ്ഠയും ധർമ്മവും രാമായണത്തിലെ വരികളിലൂടെ നമ്മിലെത്തുകയും, അത് ഈ കാലഘട്ടത്തിലും പ്രായോഗികമായത് ആണ് എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജീവജാലങ്ങളെയും രാമയണത്തിൽ പ്രതിപാദിക്കുന്നു,
അധുനിക ലോകത്തിന് എപ്പോഴും മാതൃക ആണ് രാമ രാജ്യവും
രാമഭരണവും എന്നും അദ്ദേഹം സൂചിപ്പിച്ചു
മഹാവിഷ്ണുവും മഹാദേവനും ശങ്കരനാരായണ മൂർത്തിയായി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ വിഷ്ണു ഭവാൻ്റെ അവതാരമായ ശ്രീ രാമചന്ദ്രൻ്റെ ഉത്തമഭക്തനായ ശിവാംശമായ ശ്രീ ആഞ്ജനേയൻ്റെ പ്രതിഷ്ഠ വളരെ പ്രാധാന്യമുള്ളണ്.
ശ്രീ ഹനുമാൻസ്വാമിയുടെ ശ്രീകോവിലിനു മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ നാമജപ മണ്ഡപത്തിലാണ്
ക്ഷേത്ര സങ്കേതത്തിലെത്തുന്ന ഭക്തർക്ക് രാമായണ മാസത്തിൽ
രാമായണ പാരായണത്തിനുള്ള വേദി ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആനിക്കാട് ശ്രീശങ്കരനാരായണ സേവസംഘം പ്രസിഡൻ്റ് ആർ രാജേഷ്
റബ്ബർ ബോർഡംഗം എൻ ഹരി, രാമായണ പാരായണ ആചാര്യൻ
പരമേശ്വര സ്വാമി,
രഘു നടക്കവയലിൽ
മാതൃസമിതി രക്ഷാധികാരി സി. എൻ|വാസന്തിയമ്മ
പ്രസിഡൻ്റ് ശോഭാനകുമാരി,
നിരവധി ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.