ഫോട്ടോ:മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണക്ഷേത്രത്തിൽ വൈക്കം മഹാദേവ ക്ഷേത്രമേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി ദീപം തെളിയിച്ചു രാമായണ മാസാചരണത്തിന് തുടക്കം കുറിക്കുന്നു.
വൈക്കം:
വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ രാമായണ മാസാചരണം തുടങ്ങി.31 നാണ് സമാപനം.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി ദീപം തെളിയിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് പി.വി.നാരായൻ നായർ,അഡ്വ. അരവിന്ദാക്ഷ മേനോൻ, ബേബിആലുവേലിൽ ആനന്ദ് കൃഷ്ണമൂർത്തി, പി.ചന്ദ്രശേഖര പണിക്കർ, സനീഷ് ശങ്കരൻ കുട്ടികളപ്പുരകൽ എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിശ്വഹിന്ദു പരിക്ഷത്ത് വൈക്കം സംഘടനാ ജില്ലയുടെ രാമായണ മാസാചരണത്തിന് വലിയ കവല ധർമ്മശാസ്താ ക്ഷേത്രത്തിൽ മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വിശുദ്ധാനന്ദ ദീപം തെളിയിച്ചു. വൈക്കം പ്രഖണ്ഡ് പ്രസിഡൻ്റ് കെ.അജിത് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻ്റ് സിന്ധുബേബി, ഉഷമുരളിധരൻ ,വിനോദ്.കെ.നായർ, ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര ഊരാഴ്മ ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി ദീപംതെളിയിച്ചു.
ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മേൽശാന്തി ഉമേഷ് നമ്പൂതിരി ദീപം തെളിയിച്ചു.
ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മുത്തത് ദീപം തെളിയിച്ചു. ക്ഷേത്രം പ്രസിഡൻ്റ് എം.വി.രാധാകൃഷ്ണൻ , സെക്രട്ടറി രാകേഷ് ടി. നായർ ,ഖജാൻജി പി.സി. ശ്രീകാന്ത്, ആചാര്യൻമാരായ ശശിധരൻനായർ, ഗോപാലകൃഷ്ണൻനായർ, മഹിളാമണി എന്നിവർ പങ്കെടുത്തു.
തോട്ടകം വല്ല്യാറമ്പത്ത് കുപ്പേടിക്കാവ് ദേവി ക്ഷേത്രത്തിൽ മേൽശാന്തി അനുപ്നമ്പൂതിരി ദീപം തെളിയിച്ചു.
കുലശേഖരമംഗലം കൊച്ചങ്ങാടി ആജ്ഞനേയ മഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ മഠാധിപതി ശ്രീരാമചന്ദ്ര സ്വാമി ദീപം തെളിയിച്ചു. ജസ്റ്റിസ് കെ.ബി.സുരേഷ്, ശിവപ്രസാദ്,പി. ബാലകൃഷ്ണപിള്ള,എൻ. ഡി.രാജു എന്നിവർ പങ്കെടുത്തു.
ചെമ്മനത്തു കൽപ്പകശ്ശേരി ക്ഷേത്രത്തിൽ തന്ത്രി വടശ്ശേരി കൃഷ്ണൻ നമ്പൂതിരി ദീപംതെളിയിച്ചു.
ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരം ബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ പ്രസിഡൻ്റ് വി.വി.വേണുഗോപാൽ ദീപം തെളിയിച്ചു.സെക്രട്ടറി ടി.ആർ.അശോകൻ, നിധിഷ്പ്രകാശ് എന്നിവർ പങ്കെടുത്തു.
മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണക്ഷേത്രത്തിൽ വൈക്കം മഹാദേവ ക്ഷേത്രമേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി ദീപം തെളിയിച്ചു. ക്ഷേത്ര കാര്യദർശി എ.ജി. വാസുദേവൻ നമ്പൂതിരി, മേൽശാന്തി എ.വി. ഗോവിന്ദൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.