തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പിലെ അതൃപ്തി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും അനുസരിക്കുമെന്നും വിഴുപ്പലക്കലിന് ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും അനുസരിക്കും. പ്രവർത്തകരെ ഒരുമിച്ച് കൊണ്ടുപോകാൻ മുന്നിൽ നിൽക്കേണ്ടത് തന്റെ ദൗത്യമാണ്. പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവായി പങ്കെടുക്കും. ഒരു വിവാദത്തിലും പങ്കാളിയാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് പാര്‍ട്ടിയില്‍ പദവികളൊന്നുമില്ല. എന്നിട്ടും സര്‍ക്കാരിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. തനിക്ക് പറയാനുള്ള ഹൈക്കമാൻഡിനെ അറിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഈ മാസം 16ന് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പില്‍ മാനസിക സംഘര്‍ഷമുണ്ടായെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പൊരുത്തക്കേടുകള്‍ തോന്നിയെന്നും വിഷമമുണ്ടായി എന്നത് സത്യമാണെന്ന് ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവ് പദവിയാണ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയത്.