ജയ് ശ്രീറാം വിളിക്കുന്നവരെ സംഘി ചാപ്പ കുത്തരുത് ; ബിജെപിയെ രാഷ്ട്രീയപരമായി വിമര്‍ശിക്കുന്നതിന് പകരം ഹിന്ദുത്വത്തെ വിമര്‍ശിച്ചാല്‍ ഹിന്ദുക്കള്‍ ബിജെപിക്കൊപ്പം നില്‍ക്കും ; രമേശ് പിഷാരഡി

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സില്‍ വലിയൊരു സ്ഥാനം കരസ്ഥമാക്കിയ കലാകാരനാണ് രമേശ് പിഷാരടി ഇന്ന് സംവിധായകൻ നടൻ എന്നീ നിലകളിലൊക്കെ അദ്ദേഹം വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് നിരവധി ആരാധകരെയാണ് രമേശ് എന്ന സ്വന്തമാക്കിയിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ രമേശ് തന്റെ അഭിപ്രായങ്ങള്‍ ഒക്കെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് പല അഭിപ്രായങ്ങളും വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളതുമാണ് തന്റെ രാഷ്ട്രീയം പോലും സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് രമേശ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ രമേശിന്റെ പല കുറിപ്പുകളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് കോണ്‍ഗ്രസ് പാർട്ടിയില്‍ ആണ് താൻ വിശ്വസിക്കുന്നത് എന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട് ഇതിന്റെ പേരില്‍ പലപ്പോഴും സൈബർ ആക്രമണം അടക്കം നേരിടേണ്ട സാഹചര്യവും രമേശിന് വന്നിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍ എത്ര സൈബർ ആക്രമണം നേരിടേണ്ടി വന്നാലും തന്റെ നിലപാട് വ്യക്തമായ രീതിയില്‍ തന്നെ തുറന്നു പറയുമെന്ന് തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് രമേശ് പിഷാരടി അതിലദ്ദേഹം വിജയം നേടുകയും ചെയ്തിട്ടുണ്ട്

Advertisements

ഇപ്പോള്‍ അദ്ദേഹം തന്റെ പുതിയ അഭിപ്രായവുമായി രംഗത്തെ വന്നിരിക്കുകയാണ് ജയ് ശ്രീറാം വിളിച്ചാല്‍ സംഘി എന്ന ചാപ്പ കുത്തരുതെന്നാണ് രമേശ് പിഷാരടി പറയുന്നത് ബിജെപി ഹിന്ദുത്വ അജണ്ടകള്‍ ഉള്ള പാർട്ടിയാണെങ്കിലും അതില്‍ പ്രവർത്തിക്കുന്നവർ എല്ലാം അതേ ആശയക്കാർ ആവണമെന്നില്ല സുരേഷ് ഗോപി ജയിച്ചത് ആളുകള്‍ വ്യക്തിത്വം നല്‍കി വോട്ട് ചെയ്തത് കൊണ്ടാണ് രാഷ്ട്രീയം നോക്കിയാണെന്ന് തോന്നുന്നില്ല


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജെപി രാഷ്ട്രീയപരമായ വിമർശിക്കുകയാണ് എങ്കില്‍ അതിനുപകരം ഹിന്ദുത്വത്തെ വിമർശിക്കാൻ നില്‍ക്കരുത് ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന സാഹചര്യമായിരിക്കും വരിക ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു തന്റെ അഭിപ്രായത്തെക്കുറിച്ച്‌ രമേശ് പിഷാരടി പറഞ്ഞിരുന്നത് തന്റെ അഭിപ്രായം താൻ തുറന്നു പറയുക തന്നെ ചെയ്യും എന്നും രമേശ് പറയുന്നു. മലയാളികള്‍ അംഗീകരിക്കുന്നത് കൊണ്ടാണ് സുരേഷ് ഗോപി എന്ന മനുഷ്യൻ വിജയം കണ്ടത് അല്ലാതെ ബിജെപി എന്ന പാർട്ടിയുടെ രാഷ്ട്രീയം നോക്കിയല്ല

അദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കണമെന്ന് ആവശ്യപ്പെടുന്നവർ പ്രശ്നക്കാരാണ് എല്ലാ മുസ്ലിം വിശ്വാസികളും തീവ്രവാദികളല്ല എന്ന് പറയേണ്ടി വരുന്നത് എന്ത് കാരണം കൊണ്ടാണ് അതുപോലെ തന്നെയാണ് ഇതും ഇസ്ലാം ആണെന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ തീവ്രവാദികള്‍ ആണെന്ന് പറയുന്നവരുണ്ട് ഹിന്ദുക്കള്‍ എല്ലാം സംഘികള്‍ അല്ല എന്നും പറയുന്നത് ഈ ഒരു കാരണം കൊണ്ട് തന്നെയാണ്. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയില്‍ മതത്തിലോ ഉള്ളതുകൊണ്ട് അയാളുടെ സ്വഭാവം നിർണയികുന്നില്ല എന്ന് ആദ്യം മനസ്സിലാക്കണം ഏതൊരു മേഖലയിലും മോശപ്പെട്ട ആളുകള്‍ ഉണ്ട് അതേപോലെ എല്ലാ പാർട്ടിയിലും മതങ്ങളിലും നല്ലതും ചീത്തയുമായ ആളുകളെ കാണാൻ സാധിക്കും കൊലപാതകം വരെ ചെയ്തവരും ജയിലില്‍ കിടക്കുന്നവരും അമ്ബലത്തില്‍ പോയവരും എല്ലാവരും വിശ്വാസികള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് ഇത് എല്ലാ പാർട്ടികളിലും ഉള്ളതാണ് അതുകൊണ്ടുതന്നെ അതിനെ സാമാന്യവല്‍ക്കരിക്കുന്നത് ശരിയായ ഒരു രീതിയല്ല അങ്ങനെ വരുമ്ബോഴാണ് ഹിന്ദുക്കള്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നത് എന്നും രമേശ് പിഷാരടി വ്യക്തമാക്കുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.