മദീന: റംസാന്റെ അവസാനത്തെ പത്ത് രാത്രികളില്‍ ദൈവം കാരുണൃം ചൊരിയുന്ന രാത്രിയുണ്ടെന്ന് വെള്ളിയാഴ്ച മദീനയിലെ പ്രവാചക പള്ളിയില്‍ പ്രാർത്ഥനക്ക് നേതൃത്വം നല്കിയ ഇമാം ഷേഖ് അബ്ദുള്ള അല്ബെയ്ജാൻ പറഞ്ഞു.പ്രാർത്ഥനകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന, ആയിരം മാസങ്ങളേക്കാള്‍ മികച്ച ലൈലത്തുല്‍ ഖദർ എന്ന രാത്രിയാണ് റംസാന്റെ അവസാനത്തെ പത്ത് രാത്രിയില്‍ ഉള്ളതെന്നും മദീനയിലെ പ്രവാചക പള്ളി ഇമാം കൂട്ടിച്ചേർത്തു. സ്വീകാരൃമായ ആരാധന ഹൃദയത്തിലും മനസ്സിലും ഉദ്ദേശശുദ്ധി, ആത്മാവിനെ ശുദ്ധീകരിക്കല്‍, ഭക്തി, ആത്മാർത്ഥത്ഥത, ആദരവ് എന്നിവയിലൂടെ സ്വാധീനിക്കുംമെന്നും അദ്ദേഹം പറഞ്ഞു.
റംസാൻ ആരാധനയുടെയും പശ്ചാത്താപത്തിന്റെയും മാസമാണ്. ദൈവ സാമീപൃത്തിന്റെയും പശ്ചാത്തപത്തിന്റെയും മാസമാണ്. നന്മയിലേക്കുള്ള മടങ്ങിവരവിന്റെ മാസമാണ്. ആത്മാർത്ഥതയുടെയും വിനയത്തിന്റെയും പ്രണാമത്തിന്റെയും കുമ്പിടലിന്റെയും ഒരു മാസമാണ്.വൃതത്തിന്റെയും നീതിയുടെയും ദയയുടെയും വിശുദ്ധ ഖുർആൻ കൂടുതലായി പാരായണം ചെയ്യുന്നതിന്റെയും ഒരു മാസം കൂടിയാണ്. കഴിഞ്ഞ ജീവിതത്തിലെ പാളിച്ചകള്‍ തിരുത്തി പശ്ചാത്താപത്തോടെ പാപമോചനത്തിനായി പ്രാർത്ഥിക്കേണ്ട ദിവസങ്ങളിലുടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റംസാനിലെ അവസാന പത്ത് ദിനങ്ങളിലൊന്നില്‍ ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദർ എന്ന ഒരൊറ്റ രാത്രി ഉണ്ടെന്ന് വിശദീകരിച്ച ഇമാം, കാരുണ്യവർ, പുണ്യം ചൊരിയുന്ന ഈ രാത്രിയെ ഫലപ്രദമായി പ്രാർത്ഥനകളാല്‍ ഉപയോഗിക്കണമെന്ന് ഇമാം പറഞ്ഞു. വിശുദ്ധ റംസാൻ മാസത്തിന്റെ അവസാനത്തില്‍ ദൈവം സകാത്തുല്‍-ഫിത്തർ നിർദ്ദേശിച്ചിരിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തിയാണ് അല്ബെയ്ജാൻ വെള്ളിയാഴ്ചയിലെ പ്രഭാഷണം ഉപസംഹരിച്ചത്. ഫിത്തർ സക്കാത്ത് ഓരോ മുസ്ലിമിനും നിർബന്ധമാണ്. സകാത്തുല്‍ ഫിത്തറിന് അർഹതയുള്ളവർക്ക് അതെത്തിച്ചു നല്‍കണമെന്നും ഇമാം ഉദ്ബോധിപ്പിച്ചു.