“കണ്ണ് മാത്രമല്ല, വൃക്കയും മാറ്റിവച്ചിട്ടുണ്ട്” : വെളിപ്പെടുത്തലുമായി തെലുങ്ക് നടൻ റാണാ ദഗ്ഗുബാട്ടി

കണ്ണിന് പുറമേ തന്റെ വൃക്കയും മാറ്റിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി തെലുങ്ക് നടൻ റാണാ ദഗ്ഗുബാട്ടി. കുട്ടിക്കാലം മുതലേ വലതു കണ്ണിന് കാഴ്ചയില്ല. ഏതോ മഹത് വ്യക്തി മരണാനന്തരം അദ്ദേഹത്തിന്റെ ഒരു കണ്ണ് എനിക്ക് ദാനമായി തന്നു എന്നും അഞ്ച് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Advertisements

പുതിയ വെബ് സീരീസായ റാണ നായിഡുവിന്റെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് വ്യക്കകളും മാറ്റി വെച്ച കാര്യം റാണ വെളിപ്പെടുത്തിയത്. കണ്ണും വൃക്കയും മാറ്റിവയ്ക്കേണ്ട സാഹചര്യത്തിൽ മുന്നോട്ട് പോയേ മതിയാകൂ എന്ന ചിന്തയാണ് ആത്മവിശ്വാസം നൽകിയതെന്ന് റാണ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്റെ വലതു കണ്ണിന് ഇപ്പോഴും കാഴ്ചയില്ല. ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മളിൽ പലരും തകർന്നുപോകും. അത് പരിഹരിച്ചാൽ പോലും അത് നൽകുന്ന ഭാരം ചിലപ്പോഴെങ്കിലും ബാക്കിയാകും. തനിക്ക് കണ്ണു മാറ്റിവയ്ക്കലും വൃക്ക മാറ്റിവയ്ക്കലും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചു, മുന്നോട്ട് പോയ്കൊണ്ടിരിക്കുകയാണെന്നും റാണ കൂട്ടിച്ചേർത്തു.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലം റാണ സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. അമേരിക്കയിൽ ചികിത്സയിലായിരുന്ന അദ്ദേഹം അന്ന് രോഗവിവരങ്ങളെക്കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല.

റാണാ ദഗുബാട്ടി നായകനായി ഒടുവിലെത്തിയ ചിത്രം ‘വിരാട പര്‍വ’ത്തില്‍ സായ് പല്ലവി ആയിരുന്നു നായിക. വേണു ഉഡുഗുളയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ദിവാകര്‍ മണി ആയിരുന്നു ഛായാഗ്രാഹണം. സുരേഷ് ബൊബ്ബില്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചു.  പ്രിയാമണി, സെറീന വബാവ്, സായ് ചന്ദ്, രാഹുല്‍ രാമകൃഷ്‍ണ തുടങ്ങി ഒട്ടേറെ പേര്‍ ‘വിരാട പര്‍വ’ത്തില്‍ വേഷമിട്ടു. സായ് പല്ലവിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രമായിരുന്നു ‘വിരാട പര്‍വം’. നക്സല്‍ ആയിട്ടായിരുന്നു സായ് പല്ലവി ചിത്രത്തില്‍ അഭിനയിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.