“നാട്ടു നാട്ടുവിൽ അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മുടെ പക്കലുള്ളതിൽ ഏറ്റവും മികച്ചത് ഇതാണോ ? ധാർമിക രോഷം ഉയരുന്നു…” ആർ ആർ ആറിന്റെ ഓസ്കാർ നേട്ടത്തിനെതിരെ നടി അനന്യ ചാറ്റർജി

ഓസ്കാറിൽ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടിയ രാജമൗലി ചിത്രം ആർആർആറിനെതിരെ വിമർശനവുമായി നടി അനന്യ ചാറ്റർജി രംഗത്ത്. നമ്മുടെ പക്കലുള്ളതിൽ ഏറ്റവും മികച്ചത് ഇതാണോ എന്ന് അനന്യ ട്വീറ്റ് ചെയ്തു.

”എനിക്ക് മനസ്സിലാകുന്നില്ല, നാട്ടു നാട്ടുവിൽ അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മൾ എങ്ങോട്ടാണെത്തി നിൽക്കുന്നത്. എന്താണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്. നമ്മുടെ പക്കലുള്ളതിൽ ഏറ്റവും നല്ലത് ഇതാണോ, ധാർമിക രോഷം ഉയരുന്നു.”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ നടിയുടെ പ്രതികരണത്തിന് എതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. നേട്ടത്തിൽ അഭിമാനിക്കുന്നതിന് പകരം ഇത്തരം പരാമർശങ്ങൾ നടത്തുന്നത് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാനാണെന്ന് വിമർശകർ കുറിച്ചു.

കൊമാരം ഭീം അല്ലുരി സീതാരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് രാജമൗലി ചിത്രo ഒരുക്കിയത്. രാം ചരൺ തേജ, ജൂനിയർ എൻടിആർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചന്ദ്രബോസിന്റെ വരികൾക്ക് എം.എം കീരവാണിയാണ് സംഗീതം ഒരുക്കിയത്.

Hot Topics

Related Articles