ഓസ്കർ പുരസ്ക്കാരവുമായി ജൂനിയന്‍ എന്‍.ടി.ആര്‍…’ഞങ്ങള്‍ അത് നേടി’യതായി താരം

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഓസ്കാർ പുരസ്ക്കാര നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് ആര്‍ആര്‍ആര്‍ നായകന്‍ ജൂനിയന്‍ എന്‍ടിആര്‍. ‘ഞങ്ങള്‍ അത് നേടി’ എന്ന ക്യാപ്ഷനോടെ കീരവാണി നേടിയ ഓസ്കാര്‍ അവാര്‍ഡ് കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ജൂനിയര്‍ എന്‍ടിആര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഓസ്കർ പുരസ്‍കാരം ലഭിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ ആർ റഹ്‍മാന് ശേഷം ഓസ്‍കര്‍ വീണ്ടും രാജ്യത്തെത്തുക്കുന്നത് കീരവാണിയുടെ കൈകളിലൂടെയാണ്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‍കര്‍ പുരസ്‌ക്കാരം.

90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ചിരുന്നു.

Hot Topics

Related Articles