ജപ്പാനിലും ചരിത്രം കുറിച്ച് രാജമൗലി ചിത്രം : 20 ആഴ്ച കൊണ്ട് ചിത്രം നേടിയത് 80 കോടി… വിജയകരമായി പ്രദർശനം തുടർന്ന് ആർ.ആർ.ആർ

ഓസ്ക്കാർ നിറവിൽ നിൽക്കുമ്പോഴും
ജപ്പാൻ ബോക്സോഫീസിലും വിജയം കൊയ്ത് ആർ.ആർ.ആർ. റിപ്പോർട്ടുകൾ പ്രകാരം 80 കോടിയോളം രൂപയാണ് ജപ്പാനിൽ നിന്ന് ആർ.ആർ.ആർ നേടിയിരിക്കുന്നത്.

44 നഗരങ്ങളിലായി പ്രദർശനത്തിനെത്തിയ ചിത്രം 20 ആഴ്ച പൂർത്തി ആക്കിയിരിക്കുകയാണ്. 202 സ്ക്രീനുകളിൽ ചിത്രം ഇപ്പോഴും പ്രദർശിപ്പിക്കുന്നുണ്ട്. 31 ഐമാക്സ് ഉൾപ്പടെ 200-ലധികം സ്ക്രീനിലാണ് ചിത്രം റിലീസ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിയേറ്ററുകളിലെ പ്രദർശനം അവസാനിക്കുന്നതിന് മുൻപ് 100 കോടി നേട്ടം സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം. ആഗോളതലത്തിൽ 1000 കോടിയിലധികം രൂപ ചിത്രം നേടിയിരുന്നു.

Hot Topics

Related Articles