പത്തനംതിട്ട: റാന്നിയിലെ നോളജ് വില്ലേജിന്റെ ഭാഗമായ നോളജ് അസംബ്ലി ഡിസംബര്‍ 20 തിങ്കള്‍ രാവിലെ ഒന്‍പതിന് വളയനാട്ട് ഓഡിറ്റോറിയത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷതവഹിക്കും.
ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഡിഡിഇ ഇന്‍ ചാര്‍ജ് രേണുക ഭായി, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സ്കൂള്‍ വിദ്യാഭ്യാസം മികവാര്‍ന്നതാക്കാന്‍ സഹായകരമാകുന്ന ആശയങ്ങള്‍ രൂപീകരിക്കുന്നതിനായി സംഘടിപ്പിക്കുന്ന നോളജ് അസംബ്ലിയില്‍ വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും.