ഒക്ടോബറിലെ പ്രളയം : റാന്നിയിൽ നഷ്ടപരിഹാരം അനുവദിച്ചതായി എം.എൽ.എ

റാന്നി : കഴിഞ്ഞ ഒക്ടോബറിൽ മണിമലയാർ കരകവിഞ്ഞ് ഉണ്ടായ മഹാപ്രളയത്തിൽ നാശ നഷ്ടം സംഭവിച്ച റാന്നി നിയോജക മണ്ഡലത്തിൽ പെട്ടവർക്ക് 1,95,83200 രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റാന്നി നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെട്ട കോട്ടാങ്ങൽ , പെരുമ്പെട്ടി, തെള്ളി യൂർ , എഴുമറ്റൂർ വില്ലേജുകളിൽ ഉള്ളവർക്കാണ് ഈ നഷ്ടപരിഹാരം ലഭിച്ചിട്ടുളളത്.

Advertisements

കോട്ടാങ്ങൽ വില്ലേജിൽ നിന്നും 475 അപേക്ഷകൾ ലഭിച്ചതിന് കണക്കാക്കിയ നഷ്ടപരിഹാരം 1,93,63200രൂപ .പെരുമ്പെട്ടി വില്ലേജിൽ നിന്ന് അഞ്ച് അപേക്ഷകൾ ലഭിച്ചിട്ടുണ്ട് 1 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തെളളിയൂർ വില്ലേജിൽ നിന്നും ലഭിച്ച അപേക്ഷയിൽ 60,000 രൂപയാണ് ലഭിച്ചിട്ടുള്ളത്. എഴുമറ്റൂർ വില്ലേജിൽ നിന്നും ലഭിച്ച അപേക്ഷക്ക് 60,000 രൂപ ലഭിച്ചിട്ടുണ്ട് .

   മഹാ പ്രളയത്തിനുശേഷം നഷ്ടപരിഹാരം ലഭ്യമാക്കാൻ അഡ്വ പ്രമോദ് എംഎൽഎയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മെമ്പർമാർ,ജീവനക്കാർ റവന്യൂ വകുപ്പ് അധികൃതർ എന്നിവരുടെ യോഗം വിളിച്ച് കൃത്യമായ നാശനഷ്ടം കണക്കാക്കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് എപ്പോൾ നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്.

Hot Topics

Related Articles