റാന്നി: പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധനസഹായം പദ്ധതി 2022-23 പ്രകാരം റാന്നി ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരായ സർക്കാർ/എയ്ഡഡ്,സ്പെഷിൽ/ടെക്നിക്കൽ/കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്ന 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾകളുടെ മാതാപിതാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷകർ കുടുംബവാർഷിക വരുമാനം 100000 രൂപയിൽ താഴെ ഉള്ളവരും 800 സ്ക്വയർ ഫീറ്റ് വരെ വിസ്തീർണ്ണമുള്ള വീടുള്ളവരും മറ്റ് ഏജൻസികളിൽ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് വിദ്യാർത്ഥി പഠിക്കുന്ന സ്കൂൾ മേലധികാരിയിൽ നിന്നുമുള്ള സാക്ഷിപത്രം, കൈവശാവകാശം/ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്/മറ്റ് ഏജൻസികളിൽ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം ആഗസ്റ്റ് 16 നകം റാന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫാറത്തിനും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. 8547630043 (വാട്ട്സ് ആപ്പ് )
റാന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്: പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Advertisements