റാന്നി: പതിനഞ്ചോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സ്വാതന്ത്ര്യദിന റാലി വഴിയാത്രക്കാരിൽ കൗതുകമുണർത്തി. ഇന്നു രാവിലെ എട്ടുമണിയോടെ ചെറിയ പതാകകൾ പിടിച്ച് റാന്നിയിൽ നിന്നും ഇട്ടിയപ്പാറയിലേക്കായിരുന്നു ഇവരുടെ റാലി. തൊഴിലാളികൾ രാവിലെ ഹിന്ദിയിൽ സ്വാതന്ത്ര്യദിന മുദ്രാവാക്യം ഉയർത്തി എത്തിയതോടെയാണ് റാലി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ചെറിയ പ്രകടനമായി ആസാദി മുദ്രാവാക്യമുയർത്തി
വാഹനങ്ങൾക്ക് തടസമുണ്ടാക്കാതെ വളരെ അച്ചടക്കത്തോടെ ആയിരുന്നു ഇവരെത്തിയത് .
സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാർത്ഥികളല്ലാത്തവർ റാലികൾ നടത്താറില്ലാത്ത സമയത്താണ് ഈ റാലി എന്നതാണ് നാട്ടുകാരിൽ കൗതുകമായത്.
Advertisements