റാന്നി: പത്തനംതിട്ടയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ നോർത്ത് ചെറുകോല്‍പ്പുഴ ഇടത്തറമണ്‍ മുണ്ടപ്ളാക്കല്‍ വീട്ടില്‍ എം.പി അജിത്ത് (31)ആണ് ഇലവുംതിട്ട പൊലീസിന്‍റെ പിടിയിലായത്. പെണ്‍കുട്ടിയെ കാറിനുള്ളില്‍ കയറ്റി ദേഹത്ത് കടന്നുപിടിച്ച് അതിക്രമം കാട്ടുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. ഇന്നലെ രാവിലെ 8.15ന് പെണ്‍കുട്ടി സ്കൂളില്‍ പോകുന്ന വഴി പുതിയത്തു പടിക്കല്‍ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് യുവാവ് ആക്രമിച്ചത്.
പെണ്‍കുട്ടിയെ ബലമായി കാറില്‍ പിടിച്ചുകയറ്റിയശേഷം പ്രതി അതിക്രമം കാട്ടുകയായിരുന്നു. യുവാവിന്‍റെ കൈ അമർത്തിപ്പിടിച്ചപ്പോള്‍ നഖം കൊണ്ട് പെണ്‍കുട്ടിക്ക് മുറിവേറ്റു. സംഭവത്തില്‍ കുട്ടി പൊലീസിന് കഴിഞ്ഞ ദിവസം മൊഴി നല്‍കി. പെണ്‍കുട്ടിക്ക് മാനഹാനിയും അപമാനവും ഉണ്ടാക്കിയെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അയിരൂർ നിന്നുമാണ് പ്രതി പിടിയിലാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ ചിത്രം മൊബൈല്‍ ഫോണില്‍ അയച്ചുകൊടുത്ത് പെണ്‍കുട്ടി തിരിച്ചറിഞ്ഞു. തുടർന്ന് രാവിലെ 10 ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. അജിത്ത് കുട്ടിയെ കയറ്റിക്കൊണ്ടുപോയ കാർ പിടിച്ചെടുത്തിട്ടുണ്ട്. തുടർ നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ലവുംതിട്ട എസ് ഐ കെ.എൻ അനില്‍ കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പൊക്കിയത്.