സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി : 90 പവൻ തട്ടിയെടുത്തു ; 24 കാരൻ പിടിയിൽ

തൃശൂര്‍: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയ യുവാവ് പിടിയില്‍.മലപ്പുറം താനൂര്‍ സ്വദേശി നീലിയാട്ട് വീട്ടില്‍ അബ്ദുല്‍ ജലീല്‍ (24) ആണ് അറസ്റ്റിലായത്. 90 പവന്‍ സ്വര്‍ണവും 80,000 രൂപയും പലപ്പോഴായി തട്ടിയെടുത്തതായാണ് പരാതി.

Advertisements

കൊരട്ടി സ്വദേശിയായ വീട്ടമ്മയെ ഇന്‍സ്റ്റഗ്രാമിലൂടെ 2019ലാണ് അബ്ദുല്‍ ജലീല്‍ പരിചയപ്പെട്ടത്. സൗഹൃദം ചൂഷണം ചെയ്ത്, മോര്‍ഫ് ചെയ്ത സ്ത്രീയുടെ ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്നും പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയില്‍ നിന്ന് പലപ്പോഴായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു. ഒടുവില്‍ വീട്ടുകാരെ വിവരം അറിയിക്കുകയും കൊരട്ടി പൊലീസില്‍ പരാതിപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.

Hot Topics

Related Articles