ഭോപാല്‍: അയല്‍വാസി ഒരു മാസത്തോളം മുറിക്കുള്ളില്‍ അടയ്ക്കപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഗുണയിലാണ് 23 കാരിയ്ക്ക് അതിക്രൂരമായ പീഡനം നേരിടേണ്ടിവന്നത്. തന്നെ വിവാഹം ചെയ്യണമെന്നും യുവതിയുടെ പേരിലുള്ള കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനമെന്ന് യുവതി പോലീസിന് മൊഴി നല്കി.
അമ്മയോടൊപ്പം താമസിച്ചിരുന്ന യുവതിയെ പ്രതി ബലമായി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ബെല്‍റ്റ് കൊണ്ടും പൈപ്പ് കൊണ്ടും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. ശരീരത്തിലെ മുറിവുകളില്‍ മുളകുപൊടി തേക്കുകയും യുവതിയുടെ നിലവിളി പുറത്തുകേള്‍ക്കാതിരിക്കാൻ വായ ടേപ്പുപയോഗിച്ച് ഒട്ടിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരുമാസം മുമ്ബാണ് പ്രതി യുവതിയെ തന്റെ വീട്ടിലേക്ക് കടത്തിക്കൊണ്ടുവന്നത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ച് യുവതിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു. യുവതിയുടെ അമ്മ ഇക്കാലത്ത് മറ്റൊരിടത്തായിരുന്നു. ചൊവ്വാഴ്ച രാത്രി ഇവിടെനിന്ന് രക്ഷപ്പെട്ട യുവതി, സഹായം തേടി അഞ്ച് കിലോമീറ്ററോളം നടന്ന് കണ്ടോണ്മെന്റ് പോലീസ് സ്റ്റേഷനിലെത്തി.
സ്റ്റേഷനിലെത്തിയ യുവതിയുടെ അവസ്ഥ കണ്ട് പോലീസ് ഞെട്ടി. പശ തേച്ചൊട്ടിച്ച യുവതിയുടെ ചുണ്ടുകളും വീര്‍ത്ത് വിങ്ങിയ കണ്ണുകളും ശരീരത്തിലെ മുറിപ്പാടുകളും ആരെയും ഞെട്ടിക്കുന്നതായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് യുവതിയെ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.