ന്യൂഡൽഹി : തന്റെ പിതാവുമായി അവിഹിതബന്ധം പുലർത്തിയെ സ്ത്രീയെ മകൻ ബലാത്സംഗം ചെയ്തു. യുവാവ് സ്ത്രീയുടെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ യുവാവിന്റെ അമ്മയും സഹോദരിയും യുവതിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപം ജൂണ്‍ മൂന്നിനാണ് സംഭവം നടന്നത്. ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
24കാരനായ അഭി നിതിൻ ഖേദേക്കർ, അമ്മ, സഹോദരി, രണ്ട് സുഹൃത്തുക്കള്‍ എന്നിവർക്കെതിരെ ഐപിസി 376,341,452,323,509,34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ബലാത്സംഗത്തിനിരയായ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബലാത്സംഗത്തിനിരയായ സ്ത്രീക്കു പൂനെയില്‍ കുറച്ചു സ്ഥലം സ്വന്തമായുണ്ട്. അത് വില്ക്കാൻ പ്രതിയുടെ പിതാവ് നിതിൻ ഖേദേക്കർ യുവതിയെ സഹായിച്ചിരുന്നു. അവിടെ നിന്ന് തുടങ്ങിയ ബന്ധം ഇരുവരും തമ്മില്‍ പ്രണയബന്ധമായി പിന്നീട് വളരുകയായിരുന്നുവെന്ന് പൂനെ ക്രൈം ന്യൂസ് റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വിഷയം നിതിൻ ഖേദേക്കറിന്റെ വീട്ടില്‍ അറിയുകയും അതിനെച്ചൊല്ലി വാക്കുതർക്കങ്ങള്‍ പതിവാകുകയും ചെയ്തു. സംഭവം നടന്ന ദിവസം കത്രാജിലെ വീട്ടില്‍ സ്ത്രീ തനിച്ചായിരുന്നു. ആ സമയം പ്രതി അഭി ഖേദേക്കറും രണ്ട് സുഹൃത്തുക്കളും അവരുടെ വീടിന് മുന്നില്‍ വന്ന് അവരെ വിളിച്ചു. തുടർന്ന് പ്രതി നേരിട്ട് അവരുടെ വീടിനുള്ളിലേക്ക് കയറി. ഈ സമയം സുഹൃത്തുക്കള്‍ വീടിന് പുറത്ത് കാവല്‍ നില്‍ക്കുകയും വാതില്‍ പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. പ്രതിയും ഇരയും മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്.
‘നിനക്ക് എന്റെ അച്ഛനെ മതിയോ? ഞാൻ യോഗ്യനല്ലേ?’ എന്ന് ചോദിച്ചു കൊണ്ടാണ് അഭി സ്ത്രീക്ക് നേരെ ബലപ്രയോഗം നടത്തിയത്. യുവതി അയാളെ ചെറുത്തുനില്ക്കാൻ ശ്രമിച്ചപ്പോള്‍ അവരെ നിലത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഇതിനിടയില്‍ സ്ത്രീ ഒച്ചവെച്ചപ്പോള്‍ പ്രതികള്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ഈ സംഭവം നടന്ന് അരമണിക്കൂറിന് ശേഷം പ്രതിയുടെ അമ്മയും സഹോദരിയും സുഹൃത്തും അമ്മാവനും സ്ത്രീയുടെ വീട്ടിലേക്ക് വന്നു.
തുടർന്ന് പ്രതിയുടെ അമ്മയും സ്ത്രീയും തമ്മില്‍ വാക്കേറ്റമുണ്ടായി. അവർ സ്ത്രീയെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തില്‍ സ്ത്രീയുടെ കണ്ണ്, തല, നെഞ്ച്, വാരിയെല്ല് എന്നിവയ്ക്ക് പരിക്കേറ്റുവെന്നു റിപോർട്ടുകള്‍ പറയുന്നു. ഈ സംഭവത്തില്‍ പോലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. അവർ പരാതി നല്‍കിയതിന് പിന്നാലെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.