കോഴിക്കോട് : മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്‌ജിന് മുകളില്‍ നിന്നുചാടിയ യുവതിക്ക് ഗുരുതര പരിക്ക്.മുക്കത്തെ സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ലോഡ്‌ജ് ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്, യുവതി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്, സംഭവത്തില്‍ മുക്കം പൊലീസ് മൂന്നുപേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.29കാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. മൂന്നുമാസമായി ഈ ലോഡ്‌ജിലെ ജീവനക്കാരിയായിരുന്നു യുവതി. ഇന്നലെ രാത്രി ഫോണില്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ മൂന്നുപേരെത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാർത്ഥം ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.